മുഖ്യമന്ത്രിയുടെ രാജി ; യു.ഡി.എഫ് നാളെ വഞ്ചനാദിനം ആചരിക്കും

Jaihind News Bureau
Saturday, October 31, 2020

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് നടത്തുന്ന സ്പീക്ക് അപ്പ് കേരള സമര പരമ്പരയുടെ അഞ്ചാംഘട്ടം കേരളപ്പിറവി ദിനത്തില്‍ നടക്കും.  സംസ്ഥാന വ്യാപകമായി യു.ഡി.എഫ്. പ്രവര്‍ത്തകര്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് വഞ്ചനാദിനം ആചരിച്ചുകൊണ്ട് സത്യാഗ്രഹം നടത്തും. ഓരോ വാര്‍ഡിലും 10 പേര്‍ വീതം പങ്കെടുക്കും.

20000 വാര്‍ഡുകളിലായി 2 ലക്ഷം യു.ഡി.എഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ രാജിയ്ക്കുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ അണിനിരക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍ പറഞ്ഞു. സത്യാഗ്രഹത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  സെക്രട്ടേറിയറ്റിനുമുന്നില്‍  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിർവ്വഹിക്കും. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍,  നേതാക്കളായ ബീമാപള്ളി റഷീദ്, സി.പി.ജോണ്‍, ബാബു ദിവാകരന്‍, നെയ്യാറ്റിന്‍കര സനല്‍, അഡ്വ.പി.കെ.വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്തും, മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് തൊടുപുഴയിലും, ആര്‍.എസ്.പി സെക്രട്ടറി എ.എ.അസീസ്, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജന്‍ എന്നിവർ കൊല്ലത്തും, കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ് എറണാകുളത്തും സത്യാഗ്രഹത്തില്‍ പങ്കെടുക്കും.