തിരഞ്ഞെടുപ്പിന് സർവ്വസജ്ജമായി യുഡിഎഫ്; സെൻട്രൽ വാർ റൂം പ്രവർത്തനമാരംഭിച്ചു

Jaihind Webdesk
Tuesday, March 26, 2024

അങ്കമാലി : തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ യുഡിഎഫിന്‍റെ സെൻട്രൽ വാർ റൂം പ്രവർത്തനമാരംഭിച്ചു. അങ്കമാലിയിലെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സജ്ജമാക്കിയ വാർ റൂമിന്‍റെ ഔദ്യോഗിക ഉദ്ഘാടനം അങ്കമാലി എംഎൽഎ റോജി എം ജോൺ നിർവഹിച്ചു. വാർ റൂമിനൊപ്പം മീഡിയ സെന്‍ററും ഒരുക്കിയിട്ടുണ്ട്. സ്ഥാനാർത്ഥിയുടെ പര്യടനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വാർ റൂം വഴി പ്രവർത്തകർക്ക് ലഭ്യമാക്കും.

എഐസിസിയുടെയും , കെപിസിസിയുടെയും കൃത്യമായ മേൽനോട്ടത്തിലാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ വാർ റൂം വഴി ഏകോപിപ്പിക്കുന്നത്. ആലുവ എംഎൽഎ അൻവർ സാദത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി ജെ ജോയ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് മനോജ്‌ മൂത്തേടൻ, ഡിസിസി സെക്രട്ടറിമാരായ കെ പി ബേബി, പി പി സുനീർ, യുഡിഎഫ് അങ്കമാലി നിയോജകമണ്ഡലം കൺവീനർ ടി എം വർഗീസ്, സാംസങ് ചാക്കോ, ജോർജ് സ്റ്റീഫൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.