മലപ്പുറം വിട്ടുകൊടുക്കാതെ യുഡിഎഫ്; പരമ്പരാഗത ആധിപത്യം സർവ്വകാല റെക്കോർഡിലേക്ക്

Jaihind News Bureau
Saturday, December 13, 2025

പച്ചപിടിച്ച് മലപ്പുറം. മലപ്പുറത്ത് മൃഗീയ ഭൂരിപക്ഷം നേടി യുഡിഎഫ്. ജില്ലാപഞ്ചായത്തിലും-ബ്ലോക് പഞ്ചായത്തുകളിലെയും മുഴുവൻ സീറ്റിലും യുഡിഎഫ് വിജയിച്ചു. നഗരസഭ, ഗ്രാമ പഞ്ചായത്തുകളിൽ 95% ലധികം സീറ്റുകളും യുഡിഎഫ് വിജയിച്ചു. 30 വർഷത്തിന് ശേഷം പെരിന്തൽമണ്ണ നഗരസഭയും യുഡിഎഫ് പിടിച്ചെടുത്തു. മലപ്പുറത്ത് 5 ബ്ലോക്കുകളിൽ എല്‍ഡിഎഫിന് ഒരു സീറ്റ് പോലുമില്ല.

മലപ്പുറം ജില്ലയിലെ യുഡിഎഫിന്റെ പരമ്പരാഗത ആധിപത്യം ഇത്തവണ സർവ്വകാല റെക്കോർഡ് ഭൂരിപക്ഷത്തിൽ എത്തിച്ചു. 90% ലധികം സീറ്റുകളിലും ഭരണവും നേടിയത് വലിയ രാഷ്ട്രീയ സൂചനയാണ്.
മലപ്പുറം ജില്ലാ പഞ്ചായത്തിൽ 33 ൽ 33ഉം സിറ്റും യുഡിഎഫിന്. ചരിത്രത്തിലാദ്യമായാണ് ജില്ലാ പഞ്ചായത്തിൽ 100% സീറ്റിലും യുഡിഎഫ് വിജയിക്കുന്നത്. 15 ബ്ലോക് പഞ്ചായത്തുകളിൽ 14 ബ്ലോക്കുകളും യുഡിഎഫ്തൂത്തുവാരി. പൊന്നാനി ബ്ലോകിൽ യുഡിഎഫ് – എല്‍ഡിഎഫ് ഒപ്പത്തിനൊപ്പം. ന്നറുക്കെടുപ്പ് പിന്നീട് നടക്കും. 12 നഗരസഭകളിൽ 11 നഗരസഭകളുടേയും ഭരണം യുഡിഎഫിന്. പൊന്നാനി മാത്രം എല്‍ഡിഎഫ് നിലനിർത്തി. 30 വർഷത്തിന് ശേഷം പെരിന്തൽമണ്ണ നഗരസഭ യുഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ നഷ്‌ടപ്പെട്ട നിലമ്പൂർ നഗരസഭയും ഇത്തവണ യുഡിഎഫിന് തിരിച്ച് പിടിക്കാനായി. 94 ഗ്രാമ പഞ്ചായത്തുകളിൽ 90 പഞ്ചായതുകളിലും യുഡിഎഫ് വൻ വിജയം നേടിയപ്പോൾ, 4 ഇടത്ത് മാത്രം എല്‍ഡിഎഫ് വിളയിച്ചു. ജില്ലയിൽ 95%ലധികം സീറ്റുകളിലും വിജയിക്കാനും ഭരണംനേടാനും യുഡിഎഫിന് സാധിച്ചുവെന്നതും ചരിത്രമാണ്. യുഡിഎഫിൻ്റെ വിജയാഹ്ലാദത്തിൽ പാണക്കാട് സാദിഖലി തങ്ങളും പികെ കുഞ്ഞാലികുട്ടിയും ഉൾപ്പെടെയുള്ള നേതാക്കൾ പങ്കടുത്തു. പച്ച ലഡു പങ്കുവളായിരുന്നു പാണക്കാട്ടെ ആഘോഷം.  ഡിസിസിയിൽ നടന്ന ആഘോഷത്തിൽ കെപിസിസി വർക്കിങ് പ്രസി എ.പി അനിൽകുമാർ എംഎല്‍എ ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയ് തുങ്ങിയവർ പങ്കെടുത്തു.

നിലമ്പൂർ നഗരസഭയിൽ യുഡിഎഫ് ഉജ്ജ്വല തിരിച്ച് വരവാണ് നടത്തിയത്. 36 ഡിവിഷനുകളിൽ 28 സീറ്റ് യുഡിഎഫ്നേടി. കഴിഞ്ഞതവണ മുഴുവൻ സീറ്റിലും പരാജയപ്പെട്ട ലീഗ് ഇത്തവണ ഏഴ് സീറ്റ് നേടി. പെരുമ്പടപ്പ്, തിരൂർ Blockകൾ ഇത്തവണ യുഡിഎഫ് തിരിച്ച് പിടിച്ചു.

30 വർഷത്തിന് ശേഷം പെരിന്തൽമണ്ണ നഗർസഭ യുഡിഎഫ് പിടിച്ചെടുത്തപ്പോൾ ഇഎംഎസിൻ്റെ ജന്മനാടായ ഏലംകുളം ഉൾപ്പടെ മുഴുവൻ ഗ്രാമപഞ്ചായത്തുകിലും ഭരണം പിടിക്കാനും യുഡിഎഫ് ന് സാധിച്ചു. നിയമസഭാ സീറ്റ് പരിശോധിക്കുമ്പോൾ പൊന്നാനി ഒഴികെ 15 അസബ്ലി മണ്ഡലങ്ങിലും യുഡിഎഫ് വ്യക്തമായ വിങ്കയം നേടി.