കോണ്‍ഗ്രസ് – ലീഗ് ബന്ധം കൂടുതല്‍ കെട്ടുറപ്പോടെ മുന്നോട്ടുപോകും; യുഡിഎഫിന്റെ നെടുംതൂണായി ലീഗുണ്ടാകുമെന്ന് പികെ കൂഞ്ഞാലിക്കുട്ടി

മുന്നണിയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗ് വിശ്വാസതയുടെ കാര്യത്തില്‍ വഞ്ചന കാണിക്കില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടികള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാം. അത് മുന്നണി ബന്ധത്തെ ബാധിക്കില്ല .വര്‍ഷങ്ങളായി തുടരുന്ന കോണ്‍ഗ്രസ്-ലീഗ് ബന്ധം കൂടുതല്‍ കെട്ടുറപ്പോടെ സ്വാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ മുന്നോട്ടു കൊണ്ടുപോകും. യുഡിഎഫിന്റെ നെടുംതൂണായി മുന്നില്‍ തന്നെ ലീഗുണ്ടാകും. മോശം പെര്‍ഫോമെന്‍സുള്ള സംസ്ഥാന സര്‍ക്കാരിനെ മാറ്റാന്‍ ലീഗ് മുന്നിലുണ്ടാകും. മുന്നണി മാറ്റം ഉണ്ടാകില്ലെന്നു സാദിഖ് തങ്ങള്‍ പ്രസംഗിച്ച സുല്‍ത്താന്‍ബത്തേരിയിലെ അതേവേദിയിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെയും പ്രതികരണം.

Comments (0)
Add Comment