ജനകീയ പ്രതിഷേധങ്ങള്‍ക്കെതിരായ പൊലീസ് അതിക്രമം ; യു.ഡി.എഫ് എം.പിമാർ ഇന്ന് കേരളഹൗസിന് മുന്നില്‍ പ്രതിഷേധിക്കും

Jaihind News Bureau
Sunday, September 20, 2020

ന്യൂഡല്‍ഹി : സ്വർണ്ണക്കടത്ത് കേസും മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്ത വിഷയവും ഉന്നയിച്ച് നടന്ന മാർച്ചുകൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്. യു.ഡി.എഫ് എം.പിമാർ ഇന്ന് ഡൽഹിയിൽ പ്രതിഷേധ സമരം നടത്തും. കേരള ഹൗസിന് മുന്നിൽ 11 മണിക്കാണ് പ്രതിഷേധം.

ഖുറാന്‍റെ മറവില്‍ വർഗീയത പടർത്താൻ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെയും ശ്രമം നെറികെട്ട രാഷ്ട്രീയത്തിന് ഉദാഹരണമാണെന്ന് എം.പിമാർ ഇന്നലെ പ്രതികരിച്ചിരുന്നു.