തിരുവനന്തപുരം : കേരളത്തിന്റെ സമഗ്ര പുരോഗതി ഉറപ്പാക്കി യുഡിഎഫിന്റെ കരട് പ്രകടനപത്രിക. ജനങ്ങളുടെ നിര്‍ദ്ദേശം പരിഗണിച്ചാകും പ്രകടനപത്രിക തയ്യാറാക്കുക. ‘സംശുദ്ധം സദ്ഭരണം’ എന്ന പേരിലാണ് പ്രകടനപത്രികയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും യുവാക്കളുടെയും ക്ഷേമം ഉറപ്പാക്കുന്നതാവും യു.ഡി.എഫ് പ്രകടനപത്രിക. കരുതൽ നിക്ഷേപ സൗഹൃദം, കൂടുതൽ തൊഴിൽ എന്നിവയ്ക്ക് മുന്‍ഗണന.
രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി കേരളത്തിൽ നടപ്പിലാക്കും. റബ്ബർ കർഷകർക്ക് 250 രൂപ താങ്ങുവില ഉറപ്പാക്കും. തൊഴിലുറപ്പ് പദ്ധതിയിലൂടെ വേതനവും തൊഴിൽ ദിനവും ഉയർത്തും. പൊതുജനങ്ങള്‍ക്ക് നിർദേശങ്ങൾ
[email protected] എന്ന മെയിൽ ഐ.ഡിയിൽ അറിയിക്കാം. 17 മുതൽ 4 ദിവസം പ്രകടനപത്രികയുമായി ബന്ധപ്പെട്ട് സമൂഹത്തിലെ വിവിധ മേഖലയിലുള്ളവരുമായി നേതാക്കൾ നേരിട്ട് ചർച്ച നടത്തും.
https://www.facebook.com/JaihindNewsChannel/videos/406854203918537