ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളത്തില്‍ ആദ്യ ലീഡ് യുഡിഎഫിന്

 

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. കേരളത്തില്‍ ആദ്യ ലീഡ് യുഡിഎഫിന്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്. ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും , വീട്ടിലിരുന്ന വോട്ടു ചെയ്തവർ ഉൾപ്പെടെ ഉള്ളവരുടെ തപാൽ ബാലറ്റുകളും ഇതിൽ ഉള്‍പ്പെടുന്നു.തിരുവനന്തപുരത്ത് ശശി തരൂരും, വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും, എറണാകുളത്ത് ഹെെബി ഈഡനും ആലപ്പുഴയില്‍ കെ.സി. വേണുഗോപാലും, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുന്നിലാണ്.

Comments (0)
Add Comment