യു.ഡി.എഫ് നേതൃയോഗം ഇന്ന് കൊച്ചിയില്‍ ; തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ചയാകും

Jaihind News Bureau
Friday, October 23, 2020

 

കൊച്ചി: യു.ഡി.എഫ് നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. രാവിലെ 10.30 ന് എറണാകുളം ഡി.സി.സിയിലാണ് യോഗം. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ സംബന്ധിച്ച ജില്ലാതല ചര്‍ച്ചകള്‍ക്കും യോഗം രൂപം നല്‍കും. എം.എം ഹസ്സന്‍ കണ്‍വീനറായ ശേഷം ചേരുന്ന രണ്ടാമത്തെ നേതൃയോഗമാണ് ഇന്ന് കൊച്ചിയില്‍ നടക്കുന്നത്.