കണ്ണൂര്‍ : നിലമ്പൂരില്‍ യു ഡിഎഫ് സുശക്തമെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ . എല്‍ഡിഎഫ് സര്‍ക്കാരിന് എതിരായ ജനവിധി അവിടെ ഉണ്ടാകും. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും സണ്ണി ജോസഫ് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഒന്നിലേറെ നല്ല സ്ഥാനാര്‍ഥികള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരില്‍ തീര്‍ച്ചയായും അന്‍വര്‍ എഫ്ക്ട് ഉണ്ടാകുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. മുന്‍ എം എല്‍ എ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഒന്നും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. വ്യക്തിപരമായി അദ്ദേഹത്തെ ആക്ഷേപിച്ചിട്ട് കാര്യമില്ല. സര്‍ക്കാരിന്റെ ന്റെ ജനവിരുദ്ധ, കര്‍ഷക വിരുദ്ധ ഭരണത്തിന് എതിരായ വിധിയെഴുത്ത് ആകും നിലമ്പൂരിലേതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാതയുടെ തകര്‍ച്ചയും നിര്‍മ്മാണത്തിലെ അഴിമതിയും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ ഡി എഫിനാണ് നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി തീരുമാനിക്കാന്‍ ബുദ്ധിമുട്ടുള്ളത്. അവര്‍ക്ക് പരിഗണിക്കാന്‍ ഒറ്റ പേരുണ്ടോ. പാലക്കാട് നിന്നും തൃക്കാക്കരയില്‍ നിന്നും എല്‍ഡിഎഫ് പാഠം പഠിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദേശീയ പാതയുടെ തകര്‍ച്ചയും നിര്‍മ്മാണത്തിലെ അഴിമതിയും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. അന്‍വര്‍ യു ഡി എഫിന് സ്വീകാര്യന്‍ ആണ്. യുഡിഎഫ് ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും പിന്തുണയ്ക്കുമെന്ന് അന്‍വര്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു