യുഡിഎഫ് വിജയപ്രതീക്ഷയില്‍; നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തത് ഐക്യകണ്‌ഠേന: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Tuesday, May 27, 2025

നിലമ്പൂരില്‍ ഐക്യകണ്‌ഠേനയാണ് സ്ഥാനാര്‍തഥിയെ തെരഞ്ഞെടുത്തതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. യുഡിഎഫ് വിജയപ്രതീക്ഷയിലാണെന്നും അന്‍വറിന്റെ യുഡിഎഫ് പ്രവേശനം ആലോചിച്ചു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വി എസ് ജോയിയുടെ നിലപാടുകള്‍ നന്ദിയോടെ ഓര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം മൂതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനിച്ചതെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി.  അന്‍വറിനെ രാഷ്ട്രീയമായി യുഡിഎഫിന് ആവശ്യമുണ്ട്. അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അത് യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കണം അദ്ദേഹം വ്യക്തമാക്കി.

ഇന്നലെയാണ് ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞടുത്തത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ അടക്കമുള്ളവരുടെ പിന്തുണയിലാണ് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.