യു.ഡി.എഫിന്‍റെ ഇടുക്കി ജില്ലാ ഹർത്താൽ പുരോഗമിക്കുന്നു

ജനകീയ പ്രശ്നങ്ങൾ സർക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് അതിശക്തമായ സമരങ്ങൾ അനിവാര്യമാണ് എന്ന് തെളിയിക്കുന്നതാണ് യു.ഡി.എഫ് നടത്തുന്ന ഇടുക്കി ജില്ലാ ഹർത്താൽ. ജനങ്ങളെ വഴിയാധാരമാക്കുന്ന സർക്കാരിന്‍റെ കിരാത നിയമത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധമാണ് ഹർത്താലിന്‍റെ വിജയമെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.

പ്രതികാര മനോഭാവത്തോടെയാണ് ഇടുക്കി ജില്ലയ്ക്ക് മാത്രമായി സർക്കാർ പട്ടയം ക്രമീകരിക്കൽ ഉത്തരവിറക്കിയത്‌. രണ്ട് ഉത്തരവുകളിലൂടെ സ്വന്തം ഭൂമിയിൽ അന്യരാക്കപ്പെട്ട ഇടുക്കിയിലെ മലയോര ജനതയുടെ പ്രതിഷേധമാണു് ഹർത്താലിൽ ഉയരുന്നതെന്ന് യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു.

ജില്ലയുടെ എല്ലാ പ്രദേശങ്ങളിലും കടകമ്പോളങ്ങൾ പൂർണ്ണമായി അടഞ്ഞിരിക്കുകയുണ്ട്. ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു. വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ് നേതൃത്വത്തിൽ പ്രകടനങ്ങൾ നടന്നു. ജനങ്ങൾ സ്വയം ഏറ്റെടുത്ത ഹർത്താലായി ഈ ഹർത്താൽ മാറിയത് സർക്കാരിനുള്ള മുന്നറിയിപ്പാണെന്ന് യു.ഡി.എഫ് നേതാക്കൾ വ്യക്തമാക്കി.

IdukkiHarthalUDF
Comments (0)
Add Comment