ഈ മാസം 28 ന് ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍

Jaihind Webdesk
Thursday, November 17, 2022

ഇടുക്കി:  നവംബർ 28 ന് ഇടുക്കിയില്‍ യുഡിഫ് ജില്ലാ ഹർത്താൽ. ഇടതു സർക്കാർ പുറത്ത് ഇറക്കിയ ഭൂ വിനിയോഗ– നിർമാണ നിയന്ത്രണ ഉത്തരവുകൾ പിൻവലിക്കുക, ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മണി മുതൽ വൈകിട്ട്  6 മണി വരെയാണ് ഹർത്താലെന്ന് യുഡിഎഫ് ജില്ല ചെയർമാൻ എസ്. അശോകൻ അറിയിച്ചു.

മന്ത്രി പി രാജീവ് ഇടുക്കി സന്ദർശിക്കുന്ന ദിവസമാണ് ഹർത്താൽ. കെട്ടിട നിർമാണത്തിന് അനുമതി നൽകുന്നത് നിരോധിച്ച് കൊണ്ടുള്ള റവന്യു തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുടെ ഉത്തരവുകൾ പിൻവലിക്കുവാനുള്ള നിർദേശം നൽകുവാൻ മന്ത്രി തയാറാകണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. ഇടുക്കിയിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വിഡ്ഡികളാക്കുന്ന ശ്രമം അനുവദിക്കുകയില്ലെന്നും സമരസമിതി പറഞ്ഞു. ഈ മാസം 26 ന് ഹർത്താലിന് നേരത്തെ ആഹ്വാനം ചെയ്തിരുന്നു എങ്കിലും എംജി സർവകലാശാലയുടെ പരീക്ഷ കണക്കിലെടുത്തു മാറ്റുകയായിരുന്നു.