കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ശക്തമായ സമരത്തിന് യുഡിഎഫ്; 20ന് സംസ്ഥാനവ്യാപക പ്രതിഷേധം

തിരുവനന്തപുരം : കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി യുഡിഎഫ്. വിവിധ വിഷയങ്ങൾ ഉയർത്തി സെപ്റ്റംബർ 20 ന് സംസ്ഥാനവ്യാപകമായി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. കേരളത്തിലെ ശ്രദ്ധേയ രാഷ്ട്രീയ വേദിയായി യുഡിഎഫിനെ മാറ്റുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

കേന്ദ്ര സംസ്ഥാന സർക്കാരുകളെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങൾ ഉയർത്തി സെപ്റ്റംബർ 20 ന് സംസ്ഥാന വ്യാപകമായി നിയോജക മണ്ഡല അടിസ്ഥാനത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ഇന്നുചേർന്ന യുഡിഎഫ് ഏകോപന സമിതി തീരുമാനിച്ചു. തെരഞ്ഞെടുപ്പ് അവലോകനത്തിനായി സെപ്റ്റംബർ 22 ന് മുഴുവൻ ദിന യുഡിഎഫ് യോഗം ചേരാനും തീരുമാനമായി.

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മൗനം വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമർശിച്ചു. അതേസമയം കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫിന്‍റെ നിലപാട് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് പുതിയ പ്രവർത്തന ശൈലി ആവിഷ്കരിക്കുമെന്ന് കൺവീനർ എം.എം ഹസൻ വ്യക്തമാക്കി. താഴേത്തട്ട് മുതലുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ കാര്യക്ഷമമാക്കി ജനുവരിയിൽ യുഡിഎഫിന്‍റെ സംസ്ഥാനതല കൺവൻഷൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

https://www.facebook.com/JaihindNewsChannel/videos/546155723110503

Comments (0)
Add Comment