യുഡിഎഫ് സായാഹ്ന പ്രതിഷേധ സംഗമം 8ന്

Thursday, October 3, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സായാഹ്ന പ്രതിഷേധ സംഗമം 8ന്. മാഫിയാ സംരക്ഷകനും ദുര്‍ഭരണത്തിലൂടെ കേരളത്തെ തകര്‍ക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കുക, തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ 8ന് വൈകിട്ട് 5ന് യുഡിഎഫിന്‍റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലും മറ്റുജില്ലകളില്‍ ജില്ലാ ആസ്ഥാനങ്ങളിലും സായാഹ്ന പ്രതിഷേധ സംഗമം നടത്തും.

ഇതിന്‍റെ ഭാഗമായി സംസ്ഥാനതല സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. പി.കെ കുഞ്ഞാലികുട്ടി, പി.ജെ ജോസഫ് എന്നിവര്‍ മുഖ്യപ്രഭാക്ഷണം നടത്തും.

കൊല്ലത്ത് മോന്‍സ് ജോസഫ്, പത്തനംതിട്ട ആനുപ് ജേക്കബ്, കോട്ടയത്ത് ഷിബു ബേബി ജോണ്‍,ആലപ്പുഴ ജി.ദേവരാജന്‍, ഇടുക്കി തൊടുപുഴയില്‍ കെ.സി.ജോസഫ്, എറണാകുളത്ത് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍, തൃശൂര്‍ വി.കെ.ശ്രീകണ്ഠന്‍, പാലക്കാട് ഷാഫി പറമ്പില്‍, കോഴിക്കോട് മുല്ലപ്പള്ളി രാമചന്ദ്രന്‍, മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീര്‍, വയനാട് പി.എം.എ സലാം, കണ്ണൂര്‍ കെ.മുരളീധരന്‍, കാസറഗോഡ് രാജ് മോഹന്‍ ഉണ്ണിത്താന്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യും. കേരള സര്‍ക്കാരിനെതിരായ അന്തിമപോരാട്ടത്തിന് യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി തെരുവിലേക്ക് ഇറങ്ങുകയാണെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞു.