ഇടുക്കി വണ്ണപ്പുറം സർവ്വീസ് സഹകരണ ബാങ്കില്‍ സിപിഎം ഭരണ സമിതിയുടെ സാമ്പത്തിക ക്രമക്കേട്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ്

Jaihind News Bureau
Tuesday, November 3, 2020

ഇടുക്കി വണ്ണപ്പുറം സർവ്വീസ് സഹകരണ ബാങ്കിലെ സി.പി.എം ഭരണ സമിതിയുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ്.ആവശ്യപ്പെട്ടു. ബാങ്ക് പ്രസിഡൻ്റും സി.പി.എം.ലോക്കൽ സെക്രട്ടറിയുമായ ആൾ മാത്രം ഒന്നരക്കോടി രൂപയാണ് തട്ടിയെടുത്തത്.

സി.പി.എം.നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതി കോടികളുടെ ക്രമക്കേടാണ് വണ്ണപ്പുറം സർവ്വീസ് സഹകരണ ബാങ്കിൽ നടത്തിയിട്ടുള്ളതെന്ന് യു.ഡി.എഫ്. മണ്ഡലം കമ്മറ്റി ഇടുക്കി പ്രസ്സ് ക്ലബിൽ നടത്തിയ പത്ര സമ്മേളനത്തിൽ ആരോപിച്ചു. ബാങ്ക് പ്രസിഡൻറും കൂട്ടാളികളും നേരിട്ടും ബിനാമി പേരിലുമാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്.

സഹകരണ വകുപ്പിനും വിജിലൻസിനും തട്ടിപ്പ് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. അന്വേഷണം അട്ടിമറിക്കുന്ന സാഹചര്യത്തിൽ കോടതിയെ സമീപിക്കുവാനൊരുങ്ങുകയാണ് യു.ഡി.എഫ്. നേതൃത്വം.

https://youtu.be/b-1yp2PPoQs