തിരുവനന്തപുരം: അടിസ്ഥാന രഹിതമായ പരാതിയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്ത നടപടി പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്. ഇത് രാഷ്ട്രീയ വേട്ടയാടലാണ്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അഴിമതിക്കെതിരെ ശബ്ദിക്കുന്ന പ്രതിപക്ഷ നേതാക്കളെ നിശബ്ദമാക്കാമെന്ന് കരുതേണ്ട. ഇതിനെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.