സിപിഎമ്മിനു വേണ്ടി പ്രവർത്തിക്കുന്നു, തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും ഒഴിവാക്കണം ; കാസർകോട് കളക്ടർക്കെതിരെ യുഡിഎഫ് പരാതി

Jaihind News Bureau
Sunday, January 17, 2021

 

കാസർകോട് : കാസർകോട് കളക്ടർക്കെതിരെ യുഡിഎഫ് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കളക്ടർ ഭരണകക്ഷിയായ സിപിഎമ്മിനു വേണ്ടി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് യുഡിഎഫ് ജില്ലാകമ്മിറ്റി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയത്.

ഡി. സജിത് ബാബുവിനെ ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും ഒഴിവാക്കണമെന്നും യുഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് തടയാൻ ശ്രമിച്ച   പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎൽഎ  ഭീഷണി പ്പെടുത്തിയ സംഭവം  അറിഞ്ഞിട്ടും കളക്ടർ നടപടി എടുത്തില്ലന്നും യുഡിഎഫ് ആരോപിച്ചു.