തപാൽ വോട്ടുകളുടെ യഥാർത്ഥ വിവരം കൈമാറണം ; തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് സ്ഥാനാർത്ഥികളുടെ പരാതി

Jaihind Webdesk
Monday, April 12, 2021

തിരുവനന്തപുരം: തപാൽ വോട്ടുകളുടെ യഥാർത്ഥ വിവരം പുറത്തുവിടണം എന്നാവശ്യപ്പെട്ട് അഞ്ച് യുഡിഎഫ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പി.സി വിഷ്‌ണുനാഥ്, ബിന്ദു കൃഷ്‌ണ, അബ്‌‌ദുറഹ്മാൻ രണ്ടത്താണി, പാറയ്‌ക്കൽ അബ്‌ദുളള, ബി.ആർ.എം ഷഫീർ എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. അപേക്ഷകരുടെ എണ്ണം, അച്ചടിച്ചവയുടെ എണ്ണം എന്നിവ അറിയിക്കണം എന്നാണ് സ്ഥാനാർത്ഥികളുടെ ആവശ്യം.

തങ്ങളുടെ മണ്ഡലങ്ങളിലെ തപാൽ വോട്ടുകളുടെ യഥാർത്ഥ വിവരം കൈമാറണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. തപാൽ വോട്ടുകളുടെ സീരിയൽ നമ്പറുകളും കൈമാറണമെന്ന് സ്ഥാനാർത്ഥികൾ ആവശ്യപ്പെടുന്നു. മൂന്നര ലക്ഷം അപേക്ഷകർക്കായി പത്ത് ലക്ഷം ബാലറ്റുകൾ അച്ചടിച്ചെന്നാണ് പരാതിക്കാരുടെ ആരോപണം.