പാലാ നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ടോസിലൂടെ വിജയം

Jaihind News Bureau
Saturday, December 13, 2025

പാലാ നഗരസഭയില്‍ ടോസിലൂടെ വിജയിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി. 18-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി ലിസിക്കുട്ടി മാത്യു ആണ് ടോസിലൂടെ വിജയിച്ചത്.

ലിസിക്കുട്ടിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജിജി മോള്‍ക്കും 218 വോട്ടുകളാണ് ലഭിച്ചത്. ഇതോടെയാണ് ടോസിലേക്ക് നീങ്ങിയത്. ടെസില്‍ ഭാഗ്യം ലിസിക്കുട്ടിയെ തുണയ്ക്കുകയായിരുന്നു.