ലോക്സഭ തിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരന്‍റെ പ്രചാരണം ശക്തം, ആവേശകരമായ സ്വീകരണം

Jaihind Webdesk
Wednesday, April 3, 2024

കണ്ണൂർ: കണ്ണൂർ ജില്ലയിലെ സിപിഎം പാർട്ടി ഗ്രാമങ്ങളിൽ ഉൾപ്പടെ ശക്തമായ പ്രചാരണം നടത്തുകയാണ് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരൻ. സിപിഎമ്മിന്‍റെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ മട്ടന്നൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പടെ ആവേശകരമായ സ്വീകരണമാണ് കെ.സുധാകരന് വോട്ടർമാരിൽ നിന്ന് ലഭിച്ചത്.

നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിക്ക് വൻ ഭൂരിപക്ഷം ലഭിച്ച നിയോജക മണ്ഡലങ്ങളിൽ ഒന്നാണ് മട്ടന്നൂർ നിയോജക മണ്ഡലം. എന്നാൽ മട്ടന്നൂരിലെ ചരിത്രം ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുത്തി കുറിക്കാനുള്ള ഒരുക്കത്തിലാണ് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരൻ. മട്ടന്നൂർ നിയോജക മണ്ഡലത്തിൽ വോട്ടഭ്യർത്ഥിക്കാനെത്തിയ കെ.സുധാകരന് ആവേശകരമായ വരവേൽപ്പാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ലഭിച്ചത്.

ആയിപ്പുഴയിൽ നിന്നാരംഭിച്ച സ്ഥാനാർത്ഥി പര്യടനം കീഴല്ലൂരിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ കെ.സുധാകരനെ വരവേറ്റു. കടുത്ത ചൂടിലും പ്രവർത്തകരുടെ ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. കല്യാട്, ബ്ലാത്തൂര്‍, മഞ്ഞാങ്കരി, തിരൂര്‍, ഊരത്തൂര്‍, കുയിലൂര്‍, പെരുമണ്ണ്, പടയങ്ങോട്, മണ്ണൂര്‍പാലം, പെറോറ, എളന്നൂര്‍, കിച്ചേരി എന്നിവിടങ്ങളിൽ ഹൃദ്യമായ വരവേൽപ്പാണ് കെ സുധാകരന് ലഭിച്ചത്. മട്ടന്നൂർ നിയോജകമണ്ഡലത്തിലെ കളറോഡ് സ്വീകരണ സമ്മേളനത്തിൽ കെപിസിസി ആക്ടിങ് പ്രസിഡന്‍റ് എം എം ഹസൻ കെ.സുധാകരനെ സ്വീകരിച്ചു. പാലോട്ടുപള്ളി,പെരുവയില്‍ക്കരി,ഹസ്സന്‍മുക്ക്,വെമ്പടി,കോളാരി,ശിവപുരം,ഇടപഴശി,ഉരുവച്ചാല്‍,ബാവോട്ട് പാറ, കുഴിക്കല്‍,കയനി,പാറേക്കാട്,കിഴല്ലൂര്‍ എന്നിവിടങ്ങളില്‍ കെ.സുധാകരൻ സന്ദർശനം നടത്തി വോട്ടഭ്യർത്ഥിച്ചു. നാടിന്‍റെ ഐക്യം സംരക്ഷിക്കാൻ കോൺഗ്രസിന് വോട്ടഭ്യർത്ഥിച്ചാണ് കെ സുധാകരൻ ഓരോ സ്വീകരണ കേന്ദ്രത്തിലും സംസാരിച്ചത്.