ARYADAN SHOUKATH| വോട്ട് രേഖപ്പെടുത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി; ചരിത്ര ഭൂരിപക്ഷമുണ്ടാകുമെന്ന് ആര്യാടന്‍ ഷൗക്കത്ത്

Jaihind News Bureau
Thursday, June 19, 2025

യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വോട്ട് രേഖപ്പെടുത്തി. വി.ടി കുത്ത് എല്‍പി സ്‌കൂളിലെ 182-ാം ബൂത്തിലേക്കാണ് ഷൗക്കത്ത് വോട്ടിടാന്‍ എത്തിയത്. വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ച ശേഷമാണ് കുടുംബസമേതം അദ്ദേഹം എത്തിയത്. ചരിത്ര ഭൂരിപക്ഷമാകും ലഭിക്കുകയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വോട്ടിംഗ് ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 4.6% പോളിങ് രേഖപ്പെടുത്തി. ഇത്തവണ 53 ബൂത്തുകളാണ് വര്‍ദ്ധിപ്പിച്ചത്.

കോരിച്ചൊരിയുന്ന മഴയെ പോലും അതിജീവിച്ച പ്രവര്‍ത്തനമാണ് യുഡിഎഫ് നടത്തിയത്. അതിനാല്‍, പോളിങ് ശതമാനത്തെ ബാധിക്കില്ലെന്നാണ് വിശ്വാസമെന്ന് വോട്ട് രേഖപ്പെടുത്തി മടങ്ങിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.