കോഴിക്കോട് കൂടരഞ്ഞി ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്‍റ്‌ സ്ഥാനം യുഡിഎഫിന്

Jaihind News Bureau
Tuesday, June 16, 2020

രാഷ്ട്രീയ സമവായങ്ങൾ മാറ്റിമറിച്ചു കോഴിക്കോട് കൂടരഞ്ഞി ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്‍റ്‌ സ്ഥാനം യുഡിഎഫിന്. സോഷ്യൽ മീഡിയയിൽ അശ്ലീല ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ വൈസ് പ്രസിഡന്‍റ്‌ ആയിരുന്ന സിപിഎം അംഗം രാജി വെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പു നടന്നത്.

സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നു അംഗങ്ങൾ മത്സരത്തിൽ നിന്ന് മാറി നിൽക്കുകയും സിപിഎം സ്വതന്ത്രനായി വിജയിച്ച വ്യക്തി യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്തു.

ചെറിയ ഒരിടവേളക്ക് ശേഷമാണ് യുഡിഎഫ് വൈസ് പ്രസിഡന്‍റ്‌ സ്ഥാനം പിടിച്ചെടുത്തത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സോളി ജോസഫ് ആണ് നിലവിൽ പഞ്ചായത്ത് പ്രഡിഡന്‍റ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിക്കുന്ന മികച്ച വിജയത്തിന്‍റെ ആദ്യപടിയാണ് ഈ നേട്ടമെന്ന് യുഡിഫ് പ്രതികരിച്ചു.