തൃശൂരില്‍ ആവേശ പൂരം ഒരുക്കി ഐശ്വര്യ കേരള യാത്ര ; ജില്ലയിൽ ഇന്നും പര്യടനം തുടരും

Jaihind News Bureau
Wednesday, February 10, 2021

 

തൃശൂർ : തൃശൂർ നഗരത്തിൽ ആവേശ പൂരം ഒരുക്കി ഐശ്വര്യ കേരള യാത്ര. കേരളത്തിലെ തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാരുടെ ആത്മരോഷത്തിൽ എൽഡിഎഫ് സർക്കാർ ചാമ്പലാകുമെന്ന് സ്വീകരണ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യാത്ര ഇന്നും  ജില്ലയിൽ പര്യടനം തുടരും. ആമ്പല്ലൂരിലാണ് ആദ്യ സ്വീകരണം. തുര്‍ന്ന് പുതുക്കാട്, ഇരിങ്ങാലക്കുട,നാട്ടിക, കയ്പ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ചാലക്കുടിയില്‍ സമാപിക്കും.

https://www.facebook.com/rameshchennithala/photos/a.829504060441435/3909293285795815/

ചെണ്ടമേളം.. പൂക്കാവടി.. കരിമരുന്ന് പ്രയോഗം.. കൊവിഡിൽ വഴിമാറി പോയ പൂരാവേശം തൃശൂർ ജനത ഏറ്റെടുക്കുന്നതാണ് ഐശ്വര്യ കേരള യാത്രയുടെ ആദ്യ ദിന സമാപനത്തിൽ കണ്ടത്. തെക്കേ ഗോപുര നടയിൽ യുഡിഎഫ് പ്രവർത്തകരുടെ ആവേശത്തിന് അതിരുകളില്ലായിരുന്നു. തൃശൂർ- ഒല്ലൂർ നിയോജക മണ്ഡലങ്ങളുടെ സംയുക്ത സ്വീകരണമാണ് തെക്കേ ഗോപുര നടയിൽ ഒരുക്കിയിരുന്നത്.

നേതാക്കളാൽ സമ്പന്നമായ വേദിയും നിറഞ്ഞ സദസും ജാഥാ നായകനെയും ആവേശഭരിതനാക്കി. മറുപടി പ്രസംഗത്തിൽ പിൻവാതിൽ നിയമനങ്ങൾക്കെതിരെ യും സി പി എമ്മിന്റെ വർഗീയ വിഭജന നയങ്ങൾക്കെതിരെയും പ്രതിപക്ഷ നേതാവിന്റെ രൂക്ഷ വിമർശനം. ജില്ലയിൽ യുഡിഎഫിന്റെ തിരിച്ചു വരവിനുള്ള രാഷ്ട്രീയ മാറ്റത്തിന്റെ സൂചന കൂടിയായിരുന്നു ആദ്യ ദിന പരിപാടികൾ.