
‘വികസനം നടപ്പാക്കാന്‍ മറ്റാരുണ്ട്’ എന്ന എല്‍ഡിഎഫ് എന്ന പരസ്യ വാചകത്തെ പൊളിച്ചടുക്കി യു ഡി എഫ് . ഇന്ന് യു ഡി എഎഫ് പുറത്തിറക്കിയ പരസ്യത്തിലാണ് എല്‍ ഡി എഫിന്റെ വാഗ്ദാന പൊള്ളത്തരങ്ങളും ജനവിരുദ്ധ നയങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇതൊക്കെ ചെയ്യാന്‍ മറ്റാരുണ്ട് എന്ന ചോദ്യമുയര്‍ത്തിയാണ് യുഡിഎഫ് എല്‍ ഡി എഫ് അവകാശ വാദങ്ങളെ ഖണ്ഡിക്കുന്നത്.
എല്‍ഡിഎഫിനോടുള്ള യുഡിഎഫ് ചോദ്യങ്ങള്‍ ഇവയാണ്:
1. ആരോഗ്യ മേഖല വെന്റിലേറ്ററില്‍ ആക്കാന്‍ മറ്റാരുണ്ട്
2. ശബരിമലയില്‍ മോഷ്ടിക്കാന്‍ ഇനി സ്വര്‍ണം ബാക്കിയുണ്ടോ എന്ന സുപ്രിം കോടതിയുടെ പരിഹാസം കേള്‍ക്കാന്‍ മറ്റാരുണ്ട്
3. ഖജനാവ് കട്ട് മുടിച്ച് 6 ലക്ഷം കോടി കടമാക്കാന്‍ മറ്റാരുണ്ട്
4. രക്തസാക്ഷി ഫണ്ട് തട്ടിപ്പിന് കൂട്ടു നില്‍ക്കാന്‍ മറ്റാരുണ്ട്
5. പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന് ജോലി നിഷേധിക്കാന്‍ മറ്റാരുണ്ട്
6. പാവപ്പെട്ടവരെ പട്ടിണിക്കിട്ട് കോടികളുടെ പി ആര്‍ വര്‍ക്ക് നടത്താന്‍ മറ്റാരുണ്ട്
7. അയ്യപ്പ സംഗമത്തില്‍ അഴിമതി നടത്താന്‍ മറ്റാരുണ്ട്
8. പിഎം ശ്രീയില്‍ ഒപ്പുവെച്ച് മോദിക്ക് പാദസേവ ചെയ്യാന്‍ മറ്റാരുണ്ട്
9. പോലീസ് നര നായാട്ടിന് നേതൃത്വം നല്‍കാന്‍ മറ്റാരുണ്ട്
10. കുടുംബത്തിന് വേണ്ടി സി എം അര്‍ എല്‍ അഴിമതി നടത്താന്‍ മറ്റാരുണ്ട്
11. ആശമാര്‍ക്ക് നീതി നിഷേധിക്കാന്‍ മറ്റാരുണ്ട്
12. ലാവ്ലിന്‍ കേസില്‍ ഒളിച്ചോട്ടം തുടരാന്‍ മറ്റാരുണ്ട്
മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും പരിഹാസം
ഭരണപരമായ പരാജയങ്ങള്‍ക്ക് പുറമെ, മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമങ്ങളോടും പൊതുജനങ്ങളോടുമുള്ള പെരുമാറ്റ ശൈലിയെയും യുഡിഎഫ് പരസ്യത്തില്‍ കടന്നാക്രമിക്കുന്നുണ്ട്.
‘കടക്ക് പുറത്ത്’, ‘അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’, ‘അമ്മാതിരി കമന്റ് വേണ്ട കേട്ടോ’, ‘നിങ്ങള്‍ക്കെന്താ തര്‍ക്കിക്കുകയാണോ വേണ്ടത്’, ‘ഇനി ഒരു ചോദ്യവുമില്ല, അവസാനിച്ചു’ എന്നിങ്ങനെ മുഖ്യമന്ത്രി മുന്‍പ് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി, ഇങ്ങനെയൊക്കെ പറയാന്‍ ‘മറ്റാരുണ്ട്’ എന്നാണ് യുഡിഎഫിന്റെ പരിഹാസം.
എല്‍ഡിഎഫിന്റെ പരസ്യവാചകത്തെ തന്നെ അവര്‍ക്കെതിരെയുള്ള ആയുധമാക്കി മാറ്റിയ യുഡിഎഫിന്റെ ഈ നീക്കം സോഷ്യല്‍ മീഡിയയിലും തിരഞ്ഞെടുപ്പ് ഗോദയിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്.