ദുബായ് : സൗദിക്ക് പിന്നാലെ ഇന്ത്യയിലേക്ക് ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ അയച്ച്, യു.എ.ഇയും പിന്തുണ അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യയില്‍ നിന്നെത്തിയ വിമാനത്തില്‍ ക്രയോജനിക് ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ അയച്ചത്. ഇക്കാര്യം യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍ സ്ഥിരീകരിച്ചു. എയര്‍ഫോഴ്‌സിന്‍റെ സി 17 വിമാനത്തിലാണ് ഓക്‌സിജന്‍ അയച്ചത്. ഇതിനിടെ ഖത്തറും ഇന്ത്യക്ക് ഓക്‌സിജന്‍ നല്‍കാന്‍ തയാറാണെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസം സൗദിയില്‍ നിന്ന് 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും നാല് ഐ.എസ്.ഒ ക്രയോജനിക് ടാങ്കുകളും ഇന്ത്യയിലേക്ക് അയച്ചിരുന്നു.