യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് മുഖ്യമന്ത്രിയെ സ്വീകരിച്ചു

Jaihind News Bureau
Saturday, November 8, 2025

അബുദാബി : യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ, യുഎഇ സഹിഷ്ണുതാ സഹവര്‍ത്തിത്വ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, സ്വീകരിച്ചു. അബുദാബിയിലെ രാജകൊട്ടാരത്തിലെത്തിയ മുഖ്യമന്ത്രിക്ക് ഷെയ്ഖ് നഹ്യാന്‍ ഊഷ്മള സ്വീകരണം നല്‍കി. കേരള ചീഫ് സെക്രട്ടറി ഡോ ജയതിലക് ഐഎഎസ്, യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി എന്നിവരും സന്നിഹിതരായിരുന്നു.

ELVIS CHUMMAR

JAIHIND TV MIDDLE EAST BUREAU