ദുബായ് : യുഎഇയില്‍ സിനോഫാം വാക്‌സീന്‍ രണ്ടു ഡോസ്, എടുത്തവര്‍ 6 മാസത്തിനുശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് യുഎഇ ആരോഗ്യവിഭാഗം അറിയിച്ചു. പ്രതിരോധശേഷി പുനഃസ്ഥാപിക്കാന്‍ ഇതു അനിവാര്യമാണെന്ന് അധികൃതര്‍ പറഞ്ഞു. ബൂസ്റ്റര്‍ ഡോസിനായി റജിസ്റ്റര്‍ ചെയ്തവരെ ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷമേ കുത്തിവയ്പ് എടുക്കൂ. പുതിയ വകഭേദങ്ങളെ അതിജീവിക്കാനാകുംവിധം പുതിയ വാക്‌സീനാണ് ബൂസ്റ്റര്‍ ഡോസായി കുത്തിവയ്ക്കുന്നത്.
വാക്‌സീന്‍ വ്യാപകമാക്കിയതോടെ പുതിയ രോഗികളുടെ എണ്ണത്തില്‍ യുഎഇയില്‍ കുറവുണ്ടെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു.