സ്നേഹ സംഗമമായി യുഎഇ ഇന്‍കാസ് ഇഫ്താര്‍ വിരുന്ന് ; ജയ്ഹിന്ദ് ടിവിയ്ക്ക് ആദരം

Jaihind Webdesk
Thursday, April 28, 2022

ദുബായ് : യുഎഇയിലെ കോണ്‍ഗ്രസ് അനുഭാവ കലാ-സാംസ്‌കാരിക സംഘടനയായ ഇന്‍കാസിന്‍റെ, യുഎഇ കേന്ദ്ര കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഇന്ത്യയില്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും പുതിയ കാലഘട്ടത്തില്‍ പ്രസ്‌കതി ഏറെ വര്‍ധിച്ചെന്ന് ഇഫ്താര്‍ സ്നേഹസംഗമം വിലയിരുത്തി.

യുഎഇ കെഎംസിസി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍ സംഗമം ഉഘാടനം ചെയ്തു. ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് മഹാദേവന്‍ വാഴശ്ശേരില്‍ അധ്യക്ഷത വഹിച്ചു. യുഎഇയിലെ ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും ആദ്യമായി യുഎഇ ഗവര്‍മെന്റിന്റെ പത്തു വര്‍ഷത്തെ ജേര്‍ണലിസ്റ്റ് ഗോള്‍ഡണ്‍ വീസ ലഭിച്ച ആദ്യ മാധ്യമ പ്രവര്‍ത്തകനും ജയ്ഹിന്ദ് ടി വി മിഡില്‍ ഈസ്റ്റ് വാര്‍ത്താ വിഭാഗം മേധാവിയുമായ എല്‍വിസ് ചുമ്മാറിനെ ചടങ്ങില്‍ ഉപഹാരവും പ്രശംസാപത്രവും നല്‍കി ആദരിച്ചു. കൊവിഡ് കാലഘട്ടത്തില്‍ നിര്‍ധനരായവര്‍ക്ക് വിമാന ടിക്കറ്റ് നല്‍കാന്‍ ഇന്‍കാസ് യുഎഇയ്ക്ക് വേണ്ടി ചുക്കാന്‍ പിടിച്ച , ഐ.ഒ. സി ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ അനുര മത്തായിയെയും ചടങ്ങില്‍ ആദരിച്ചു. ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.

ഹഫീസ് താഹ സുബൈര്‍ ഹുഡൈവി റമദാന്‍ സന്ദേശം നല്‍കി. ഇന്‍കാസ് യുഎഇ വൈസ് പ്രസിഡണ്ട് ടി. എ.രവീന്ദ്രന്‍ ആമുഖപ്രസംഗം നടത്തി. ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. വൈ. എ. റഹീം, ജയ്ഹിന്ദ് ടി.വി ചെയര്‍മാന്‍ അനിയന്‍കുട്ടി, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ആര്‍. പി. മുരളി, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് ജാസ്സിം, യുഎഇ കെ എം സി സി ട്രഷര്‍ നിസ്സാര്‍ തളങ്ങര, വി. ടി. സലീം, ഇന്‍കാസ് മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ അഡ്വ. ഹാഷിക്ക് തൈക്കണ്ടി, ഐസക്ക് പട്ടാണിപറമ്പില്‍, അക്കാഫ് പ്രസിഡണ്ട് ചാള്‍സ് പോള്‍, തന്‍സി ഹാഷിര്‍, ഇന്‍കാസ് ഭാരവാഹികളായ ജേക്കബ്ബ് പത്തനാപുരം, നദീര്‍ കാപ്പാട്, കെ.സി അബൂബക്കര്‍, സഞ്ജു പിള്ള, നാസ്സര്‍ അല്‍ ദാന, സെല്‍വറുദ്ദീന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഇന്‍കാസ് യുഎഇ ജനറല്‍ സെക്രട്ടറി മുഹമ്മദ് ജാബിര്‍ സ്വാഗതവും സെക്രട്ടറി അഷറഫ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. യു എ ഇ ലെ വിവിധ അസ്സോസിയേഷനുകളുടെ ഭാരവാഹികളും, സംഘടനാ നേതാക്കളും മാധ്യമ പ്രവര്‍ത്തകരും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു.