‘സമൂഹത്തിന്‍റെ താഴെ തട്ടിലുള്ളവരെ സഹായിക്കൂ’ : ഉമ്മന്‍ചാണ്ടിയുടെ എക്കാലത്തെയും സന്ദേശം ഏറ്റെടുത്ത് യു.എ.ഇ ഇന്‍കാസ് ; നാല് നഗരങ്ങളില്‍ ഈ മാസം 17 ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Jaihind News Bureau
Sunday, September 13, 2020

 

ദുബായ് : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്‍റെ അമ്പതാം വര്‍ഷത്തിന്‍റെ ഭാഗമായി സെപ്റ്റംബര്‍ 17 ന് വ്യാഴാഴ്ച യു.എ.ഇയിലെ നാല് നഗരങ്ങളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഇന്‍കാസ് യു.എ.ഇ കേന്ദ്ര കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സമൂഹത്തിന്‍റെ താഴെ തട്ടിലുള്ളവരെ സഹായിക്കുക എന്ന ഉമ്മന്‍ ചാണ്ടിയുടെ ആപ്തവാക്യം ഏറ്റുപിടിച്ചാണിത്.

ദുബായ്, ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ എന്നീ നഗരങ്ങളിലെ എന്‍ എം സി ആരോഗ്യ കേന്ദ്രങ്ങളിലാണ് ഈ പരിപാടിയെന്ന് ഇന്‍കാസ് യു.എ.ഇ ആക്ടിംഗ് പ്രസിഡന്‍റ് ടി.എ രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ അറിയിച്ചു. മുന്‍കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ഈ സൗജന്യ വൈദ്യ പരിശോധന ലഭിക്കുക. വിവരങ്ങള്‍ക്ക് ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഷാജി ഷംസുദ്ദീനുമായി 050 7841786 എന്ന നമ്പറില്‍ ബന്ധപ്പെടണം.