മോശം കാലാവസ്ഥ : യുഎഇയില്‍ ഓഫീസുകളില്‍ വൈകി എത്തിയാലും ജോലി ചെയ്യാം ; സര്‍ക്കുലറുമായി ഗവര്‍മെന്‍റ്

ദുബായ് : യുഎഇയില്‍ തുടരുന്ന അസ്ഥിരമായ കാലാവസ്ഥ മൂലം, ഓഫീസുകളില്‍ ജോലിയ്ക്ക് വൈകി എത്തിയാലും ജോലിയില്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് കമ്പനികള്‍ക്ക് നിര്‍ദേശം. യുഎഇ ഗവര്‍മെന്‍റിന്‍റെ മാനവ വിഭവശേഷി മന്ത്രാലയമാണ്  ഇതുസംബന്ധിച്ച  സര്‍ക്കുലര്‍ പുറത്തിറക്കിയത്. റോഡിലെ വെള്ളക്കെട്ട് മൂലവും, ഗതാഗത തടസ്സം മൂലവും ജോലിയ്ക്ക് എത്താന്‍ വൈകുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഏറെ ആശ്വാസകരമാകുന്നതാണ് ഈ സര്‍ക്കാര്‍ ഉത്തരവ്. കഴിഞ്ഞ ആഴ്ചയിലും മഴയും മോശം കാലാവസ്ഥ മൂലവും നിരവധി പേര്‍ റോഡുകളില്‍ മണിക്കൂറോളം കുടുങ്ങിയിരുന്നു.

ഇതനുസരിച്ച്, മോശം കാലാവസ്ഥയുടെ പേരില്‍ വൈകിയാലും, ജോലിക്കാര്‍ക്ക് ഇനി സൗകര്യപ്രദമായ രീതിയില്‍ തന്നെ ജോലി ചെയ്യാനാകും. ജീവനക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണം. ജോലിയ്ക്ക് വൈകി എത്തിയാലും അത് കാരണമായി പരിഗണിക്കണം. റോഡ് സുരക്ഷാ നിര്‍ദേശങ്ങളെ കുറിച്ച്, കമ്പനികള്‍, ജീവനക്കാര്‍ക്ക് അവബോധം നല്‍കണമെന്നും ഇതുസംബന്ധിച്ച സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ഇതുസംബന്ധിച്ച് 2018 ലും യുഎഇ മാനവ വിഭവശേഷി മന്ത്രാലയം ഇത്തരത്തിലുള്ള സര്‍ക്കുലര്‍ ട്വിറ്ററിലൂടെ പുറത്തിറക്കിയിരുന്നു.

Government#MOHREUAEweather
Comments (0)
Add Comment