യുഎഇയില്‍ 873 പേര്‍ക്ക് കൊവിഡ് : ആകെ രോഗികള്‍ കാല്‍ലക്ഷം കവിഞ്ഞു ; ഇന്ന് മൂന്ന് മരണം, 1214 പേര്‍ക്ക് രോഗമുക്തി

Jaihind News Bureau
Tuesday, May 19, 2020

ദുബായ് : യു.എ.ഇയില്‍ ഇന്ന് 873 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം കാല്‍ലക്ഷം കവിഞ്ഞു. ആകെ രോഗികള്‍ 25,063 ആയി കൂടി. മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരിച്ചവരുടെ എണ്ണം 227 ആയി. അതേസമയം, 1214 പേര്‍ ഇന്ന് മാത്രം രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 10791 ആയി.