സ്വർണക്കടത്ത് : യുഎഇ കോൺസുലേറ്റ് അറ്റാഷേ ഇന്ത്യ വിട്ടു; പോയത് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹി വഴി

Jaihind News Bureau
Thursday, July 16, 2020

യുഎഇ കോൺസുലേറ്റ് അറ്റാഷേ റാഷിദ് ഖാമിസ് അൽ അഷ്മിയ ഇന്ത്യ വിട്ടു. തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ച ഡല്‍ഹിയിലേക്ക് പോയി. സ്വർണം കണ്ടെത്തിയ പാഴ്‌സൽ വന്നത് അറ്റാഷെയുടെ പേരിലായിരുന്നു. അറ്റാഷെയും പ്രതികളുമായി നിരവധി തവണ ഫോണിൽ സംസാരിച്ചിരുന്നു.

തിരിച്ചുവിളിച്ചതാണോ അതോ സ്വന്തം നിലയിൽ മടങ്ങിയതാണോ എന്ന കാര്യം വ്യക്തമല്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട്​ ഇതുവരെ ഇദ്ദേഹത്തെ അന്വേഷണ സംഘം ​ചോദ്യം ചെയ്​തിട്ടില്ല.

സ്വർണക്കടത്ത് പിടിക്കപ്പെട്ട ദിവസം അറ്റാഷെ സ്വപ്നയെ വിളിച്ചിരുന്നു. മാത്രമല്ല പ്രതികള്‍ അറ്റാഷെക്കെതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു.