യുഎഇയില്‍ നിന്ന് ജൂണ്‍ 23 മുതല്‍ യാത്ര ചെയ്യാം : ചില സ്ഥലങ്ങളിലേക്ക് മാത്രം അനുമതി; പ്രഖ്യാപനം ഉടന്‍; വിദേശികള്‍ക്കും യാത്രാ അനുമതി

Jaihind News Bureau
Tuesday, June 16, 2020

ദുബായ് : കൊവിഡ് കാലത്ത് ആശ്വാസകരമായ മറ്റൊരു വാര്‍ത്ത കൂടി യുഎഇയില്‍ നിന്നും പുറത്തുവന്നു. ഇതനുസരിച്ച്, യുഎഇയില്‍ നിന്ന് ജൂണ്‍ 23 ചൊവാഴ്ച മുതല്‍  ലോകത്തെ തിരഞ്ഞെടുക്കപ്പെട്ട ചില സ്ഥലങ്ങളിലേക്ക് മാത്രം യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സൂചന. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും.

ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഈ അനുമതി നല്‍കുമെന്ന്, യുഎഇ ഗവര്‍മെന്‍റിന്‍റെ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി. എന്നാല്‍, ഏതെല്ലാം രാജ്യങ്ങളാണ് ഇതില്‍ ഇടം നേടുകയെന്നത് വ്യക്തമല്ല. അതേസമയം, കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് ഇത്തരത്തില്‍ യാത്രാനുമതി ലഭിക്കുമോയെന്നത് പിന്നീട് അറിയാം. യാത്രയുടെ തുടര്‍നടപടികള്‍ സംബന്ധിച്ച കൂടുതല്‍ വിശദാംങ്ങള്‍ അധികൃതര്‍ പിന്നീട് അറിയിക്കും.