സ്വര്‍ണക്കടത്ത് : യുഎഇ അന്വേഷണം ആരംഭിച്ചു ; അടിവേര്‌ തേടി രണ്ടു രാജ്യങ്ങളിലും അന്വേഷണമെന്ന് സൂചന | VIDEO

B.S. Shiju
Thursday, July 9, 2020

ദുബായ് : വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്തെ യുഎഇ കോണ്‍സലേറ്റിന് മേല്‍ പഴിചാരി, സ്വപ്നാ സുരേഷ്, ജാമ്യ ഹര്‍ജി നല്‍കിയ പശ്ചാത്തലത്തില്‍ , അതീവ ഗൗരവത്തോടെയാണ് യുഎഇ കേസിനെ നിരീക്ഷിക്കുന്നത്. അതേസമയം, തിരുവനന്തപുരം കോണ്‍സുലേറ്റിന്‍റെ നയതന്ത്ര വിലാസത്തിലേക്ക് വന്നത് ബാഗേജ് പേഴ്‌സണല്‍ കാര്‍ഗോയാണെന്നും യുഎഇ വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസില്‍ ഇക്കഴിഞ്ഞ ദിവസമാണ്, ഇന്ത്യയിലെ യുഎഇ എംബസി ഡല്‍ഹിയില്‍ അന്വേഷണം പ്രഖ്യാപിച്ചത്.

ദുബായില്‍ നിന്നും ജയ്ഹിന്ദ് ടിവി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ഹെഡ് എല്‍വിസ് ചുമ്മാറിന്‍റെ തത്സമയ റിപ്പോര്‍ട്ടിലേക്ക്.