യുഎയിലെ വടക്കൻ എമിറേറ്റുകളിൽ 580 കോടി ദിർഹത്തിന്റെ ഊർജ, ജല പദ്ധതികൾക്ക് യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കമിട്ടു. ഇതിനോട് അനുബന്ധിച് പുതിയ അണക്കെട്ടുകൾ നിർമിക്കുകയും ജലവിതരണശൃംഖലകൾ വിപുലമാക്കുകയും ചെയ്യും.വടക്കൻ എമിറേറ്റുകളിലെ ഫെഡറൽ ജല വിതരണ ശൃംഖലയെ അബുദാബി, ദുബായ് നഗരങ്ങളുമായി ബന്ധിപ്പിക്കാൻ 240 കോടി ദിർഹത്തിന്റെ പദ്ധതി നടപ്പാക്കും.