ഇസ്‌ലാമിക പുതുവര്‍ഷം : യു.എ.ഇയില്‍ ഓഗസ്റ്റ് 23 ന് അവധി ; സ്വകാര്യ മേഖലയിലും അവധി ; രാജ്യത്ത് മൂന്ന് ദിവസം തുടര്‍ച്ചയായി അവധി

Jaihind News Bureau
Thursday, August 13, 2020

ദുബായ് : ഇസ്ലാമിക പുതുവര്‍ഷാരംഭത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 23 ന് ഞായറാഴ്ച യു.എ.ഇയില്‍ അവധി പ്രഖ്യാപിച്ചു. യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്‍റ് ഹ്യൂമന്‍ റിസോഴ്സസ് ആണ് അവധി അറിയിച്ചത്.

ഇതോടെ ഈ മാസം 23 ന് പൊതുമേഖലയിലും ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവധിയായിരിക്കുമെന്ന് ഗവണ്‍മെന്‍റ് വ്യക്തമാക്കി. വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പെടെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി തുടര്‍ച്ചയായി മൂന്നുദിവസങ്ങള്‍ അവധി കിട്ടും. ഓഗസ്റ്റ് 20 ന് വ്യാഴാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവൃത്തി ദിനത്തിന് ശേഷം 24 ന് തിങ്കഴാഴ്ച മാത്രമേ ഓഫീസ് പ്രവര്‍ത്തിക്കുകയുള്ളൂ.