
യുഎഇയില്‍ നിന്നും ഗാസ മുനമ്പിലേക്ക് 4,000 ടണ്ണിലധികം ദുരിതാശ്വാസ സഹായങ്ങളുമായി കപ്പല്‍ പുറപ്പെട്ടു. ഗാസ മുനമ്പിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ തുടര്‍ച്ചയായ മാനുഷിക ശ്രമങ്ങളുടെ ഭാഗമായാണിത്. റാസല്‍ഖൈമയുടെ നേതൃത്വത്തിലുള്ള സഖര്‍ ഹ്യുമാനിറ്റേറിയന്‍ കപ്പല്‍ ആണ് , റാസല്‍ ഖൈമ തുറമുഖത്ത് നിന്ന് , യാത്ര തിരിച്ചത്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസ് അല്‍ ഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ നിര്‍ദ്ദേശ പ്രകാരമാണിത്.
ഓപ്പറേഷന്‍ ചിവാലറസ് നൈറ്റ് 3 യുമായി സഹകരിച്ച്, സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ചാരിറ്റി ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ മേല്‍നോട്ടത്തിലാണ് കപ്പല്‍ തയ്യാറാക്കിയത്. ഭക്ഷണസാധനങ്ങള്‍, ശൈത്യകാല വസ്ത്രങ്ങള്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപഭോഗവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു.