തെക്കൻ ടെക്സസിലെ റിയോ ഗ്രാൻഡേ താഴ്വരയിൽ മതിൽ നിർമാണം പുനരാരംഭിക്കാൻ അമേരിക്കൻ സർക്കാർ തീരുമാനിച്ചു. മെക്സിക്കൻ അതിർത്തിയിൽ മുഴുവനും മതിൽ നിർമിക്കാനായി 570 കോടി അനുവദിക്കണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ചയോടുകൂടി മതിൽ നിർമ്മാണം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ മാർച്ചിൽ 53 കിലോമീറ്റർ മതിൽ നിർമിക്കാൻ 60 കോടിയിലധികം രൂപ കോൺഗ്രസ് അനുവദിച്ചിരുന്നു. മെക്സിക്കൻ അതിർത്തിയിൽ മുഴുവനും മതിൽ നിർമിക്കാനായി 570 കോടി അനുവദിക്കണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കോൺഗ്രസ് പണം അനുവദിച്ചിരുന്നില്ല. ഇതേത്തുടർന്ന് ട്രംപ് ധനബില്ലുകളിൽ ഒപ്പിടാതിരുന്നത് രണ്ടു മാസത്തോളം അമേരിക്കയിൽ ഫെഡറൽ സ്ഥാപനങ്ങൾ അടച്ചിടുന്നതിലേക്ക് നയിച്ചു. പിന്നീട് ജനകീയ പ്രക്ഷോഭം കണക്കിലെടുത്ത് ട്രംപ് അയയുകയായിരുന്നു. നിലവിൽ മതിലിന് അനുവദിച്ച പണത്തിൽനിന്നാണ് ഇപ്പോൾ നിർമാണം പുനരാരംഭിക്കാൻ അധികൃതർ തയ്യാറാകുന്നത്. തിങ്കളാഴ്ചയോടുകൂടി മതിൽ നിർമിക്കാൻ ആവശ്യമായ ഉപകരണങ്ങൾ എത്തിക്കുമെന്ന് അതിർത്തി സംരക്ഷണ വകുപ്പ് അറിയിച്ചു.