കൊച്ചിയില്‍ ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

Jaihind Webdesk
Friday, June 28, 2024

 

കൊച്ചി: വില്‍പ്പനയ്ക്കെത്തിച്ച ഹാഷിഷ് ഓയിലുമായി കൊച്ചിയില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. കൊച്ചി സിറ്റി ഡാൻസഫും മരട് പോലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്. മരട്, എസ്എന്‍ റോഡിൽ കരിങ്ങാത്തുരുത്തു വീട്ടിൽ അനിലിന്‍റെ മകൻ ഹരികൃഷ്ണൻ (22), കലൂർ ദേശാഭിമാനി റോഡിൽ കറുകപള്ളിപ്പറമ്പിൽ ഹക്കിമിന്‍റെ മകൻ ആഷിക് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പ്രതികളിൽ നിന്നും നിന്നും 528 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തു. വില്‍പ്പനയ്ക്കായാണ് ഹാഷിഷ് ഓയിൽ കൊണ്ടുവന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍  ഡാൻസഫ് ടീമും മരട് പോലീസും ചേർന്ന് മരടിലുള്ള ഹരികൃഷ്ണന്‍റെ വീട്ടിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നത് പോലീസ് അനേഷിച്ചു വരികയാണ്. അന്വേഷണ സംഘത്തിൽ കൊച്ചി സിറ്റി ഡാൻസഫ് ടീമും മരട് എസ്എച്ച്ഒ സാജുകുമാർ, എസ്ഐ ലേബിമോൻ, ബാലചന്ദ്രൻ, രാമകുമാർ, ജഗദീഷ് എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.