മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട; 4.6 കോടി രൂപയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

Jaihind Webdesk
Sunday, January 1, 2023

 

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട. കാറിൽ കടത്തിയ 4.6 കോടി രൂപ പെരിന്തൽമണ്ണ പോലീസ് പിടികൂടി. ഒറ്റത്തവണ പിടികൂടുന്ന ഏറ്റവും വലിയ തുകയാണിത്. താമരശേരി സ്വദേശികളായ 27 കാരൻ ഫിദ ഫഹദ്, 26 കാരൻ അഹമ്മദ് അനീസ് എന്നിവരാണ് പണവുമായി പോലീസിന്‍റെ പിടിയിലായത് . രഹസ്യ വിവരത്തെ തുടർന്നു പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് അങ്ങാടിപ്പുറത്ത് വെച്ച് പണവുമായി സംഘം പിടിയിലായത്.

കർണാടക രജിസ്‌ട്രേഷൻ വാഹനമാണ് പിടികൂടിയത്. കാറിന്‍റെ മുൻ സീറ്റുകൾക്ക് അടിയിൽ നിർമിച്ച രഹസ്യ അറയിലായിരുന്നു കുഴൽപ്പണം സൂക്ഷിച്ചിരുന്നത്. 4.6 കോടി രൂപയാണ് പിടികൂടിയിട്ടുള്ളത്. ഒറ്റത്തവണ പിടികൂടുന്ന ഏറ്റവും വലിയ തുകയാണിതെന്ന് മലപ്പുറം എസ്.പി അറിയിച്ചു. ഇരുവരുടേയും അറസ്റ്റ് പെരിന്തൽമണ്ണ പോലീസ് രേഖപ്പെടുത്തി.