തൃശൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം

Jaihind News Bureau
Wednesday, September 11, 2019

തൃശൂർ കേച്ചേരിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ചൂണ്ടല്‍ സ്വദേശികളായ തൊമ്മില്‍ ഗിരീശന്‍റെ മകന്‍ സാഹേഷ് (20), തണ്ടല്‍ ചിറയത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍റെ മകന്‍ അഭിജിത്ത് (20) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കാണിപ്പയ്യൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.

തിരുവനന്തപുരത്ത് നിന്ന് ബെംഗളുരുവിലേക്ക് പോകുകയായിരുന്ന ബസാണ് കുറ്റിപ്പുറം സംസ്ഥാന പാതയിലെ കാണിപ്പയ്യൂരില്‍ അപകടത്തില്‍പ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഒരു മണിക്കുറിലധികം ഗതാഗതം തടസപ്പെട്ടു.