രണ്ടു വയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി; പരിക്ക് ഗുരുതരമല്ല

Jaihind Webdesk
Wednesday, June 5, 2024

 

ഇടുക്കി:  രണ്ടു വയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഇടുക്കി പൈനാവിലായിരുന്നു സംഭവം. രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല. പൈനാവ് അൻപത്തിയാറ് കോളനിയിലെ അന്നക്കുട്ടി (57), കൊച്ചു മകൾ ദിയ എന്നിവർക്കാണ് പൊള്ളലേറ്റത്. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ആക്രമിച്ചത്.  ഉടന്‍ തന്നെ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.