ഇടുക്കി പൂപ്പാറയിൽ രണ്ടര വയസുകാരൻ ഒഴുക്കിൽപെട്ട് മരിച്ചു; സംഭവം പന്നിയാർ പുഴയില്‍

Jaihind Webdesk
Wednesday, January 17, 2024

ഇടുക്കി പൂപ്പാറയിൽ രണ്ടര വയസുകാരൻ ഒഴുക്കിൽപെട്ട് മരിച്ചു. പൂപ്പാറ മൂലത്തറ സ്വദേശികളായ കണ്ണൻ- ഭുവനേശ്വരി ദമ്പതികളുടെ മകൻ മിത്രനാണ് മരിച്ചത്. ഇവരുടെ വീടിന് പിൻവശത്തുകൂടി ഒഴുകുന്ന പന്നിയാർ പുഴയിലാണ് കുട്ടി അകപ്പെട്ടത്. മൂത്ത സഹോദരനൊപ്പം കളിയ്ക്കുന്നതിനിടെ കുട്ടി ഒഴുക്കിൽപെടുകയായിരുന്നു. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.