വ​യ​നാ​ട്ടി​ൽ ര​ണ്ട് ടൗ​ൺ​ഷി​പ്പു​ക​ൾ; നി​ർ​മാ​ണ ചു​മ​ത​ല ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​ക്ക്

Wednesday, January 1, 2025

 

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് മു​ണ്ടൈ​ക്കെ, ചൂ​ര​ല്‍​മ​ല പു​ന​ര​ധി​വാ​സ​ത്തി​നാ​യി ര​ണ്ട് ടൗ​ൺ​ഷി​പ്പു​ക​ൾ നി​ർ​മി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​വ​യു​ടെ നി​ര്‍​മാ​ണ​ച്ചു​മ​ത​ല ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​ക്കാ​ണെന്നും കി​ഫ്‌​കോ​ണി​ന് ആ​ണ് നി​ര്‍​മാ​ണ മേ​ല്‍​നോ​ട്ട​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു . ടൌണ്‍ഷിപ്പ് മാതൃക കാണിച്ചുകൊണ്ടായിരുന്നു വാർത്താസമ്മേളനം. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും എത്തിയിരുന്നു.

ഉ​പ​ജീ​വ​ന ചു​റ്റു​പാ​ട് അ​ട​ക്ക​മാ​ണ് പു​ന​ര​ധി​വാ​സ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ജ​നു​വ​രി 25ന​കം ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ലി​സ്റ്റ് പു​റ​ത്തി​റ​ക്കും. ര​ണ്ട് എ​സ്റ്റേ​റ്റു​ക​ളി​ലാ​യി മോ​ഡ​ൽ ടൗ​ണ്‍​ഷി​പ്പു​ക​ൾ നി​ർ​മി​ക്കും. ക​ൽ​പ്പ​റ്റ​യി​ലെ എ​സ്റ്റേ​റ്റി​ൽ അ​ഞ്ച് സെ​ന്‍റി​ലും നെ​ടു​ന്പാ​ല​യി​ലെ ടൗ​ണ്‍​ഷി​പ്പി​ൽ പ​ത്ത് സെ​ന്‍റി​ലും വീ​ടു​ക​ൾ നി​ർ​മി​ക്കും. ഭൂ​മി​യു​ടെ വി​ല അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​ഞ്ച്, പ​ത്ത് സെ​ന്‍റു​ക​ൾ തീ​രു​മാ​നി​ച്ച​ത്. ഭാ​വി​യി​ൽ മു​ക​ളി​ലേ​ക്ക് നി​ല കെ​ട്ടാ​വു​ന്ന വി​ധ​ത്തി​ലാ​കും വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. റോ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കും. അ​ങ്ക​ണ​വാ​ടി, സ്കൂ​ൾ, ആ​ശു​പ​ത്രി, മാ​ർ​ക്ക​റ്റ്, പാ​ർ​ക്കിം​ഗ്, ക​ളി​സ്ഥ​ലം എ​ന്നി​വ​യും ടൗ​ൺ​ഷി​പ്പു​ക​ളി​ൽ നി​ർ​മി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.