ജമ്മു കശ്മീരിൽ വീണ്ടും സുരക്ഷാ സൈനികരും ഭീകരരും ഏറ്റുമുട്ടി; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

Jaihind Webdesk
Tuesday, March 5, 2019

ജമ്മു കശ്മീരിലെ ത്രാലിൽ സുരക്ഷാ സൈനികരും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരരുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സൈനികർ മിർ മൊഹല്ലയിൽ തിങ്കളാഴ്ച രാത്രി തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ ഭീകരർ സുരക്ഷാ സൈനികർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.പ്രദേശത്തെ മൊബൈൽ, ഇന്റർനെറ്റ് സർവ്വീസുകൾ നിർത്തി വെച്ചിട്ടുണ്ട്.