പോക്സോ കേസിലെ പ്രതി രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷന്‍

Jaihind Webdesk
Wednesday, January 25, 2023

 

ഇടുക്കി : നെടുംങ്കണ്ടത്ത് പോക്സോ കേസിലെ പ്രതി രക്ഷപ്പെട്ട സംഭവത്തിൽ പ്രതിക്കൊപ്പം കോടതിയിലേക്ക് എസ്കോർട്ട് പോയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഷാനു , ഷെമീർ എന്നിവർക്കെതിരെയാണ് നടപടി.

പ്രതിയെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കാൻ പോകവെ പോലീസിനെ വെട്ടിച്ച് കടന്ന പ്രതിയെ ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞിട്ടും പിടികൂടാനായില്ല. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത് . വിവരം അറിഞ്ഞെത്തിയ നാട്ടുകാരുടെയും പോലീസിന്‍റെയും നേതൃത്വത്തിൽ രാത്രിയിൽ തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച കേസിലെ പ്രതിയാണ് ഇയാൾ. രണ്ട് പ്രതികളെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുമ്പോൾ അടുത്ത പ്രതിയുടെ കോടതി നടപടികൾക്കായ് കൈ വിലങ്ങ് അഴിക്കുമ്പോഴായിരുന്നു പ്രതി സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടി മറഞ്ഞത്. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.