തൃശൂരില്‍ ചരക്ക് ലോറി ബൈക്കിലിടിച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതികൾ മരിച്ചു

Jaihind News Bureau
Saturday, February 29, 2020

തൃശൂർ : ദേശീയപാതയിൽ തൃശൂർ വലപ്പാട് ചരക്ക് ലോറി ബൈക്കിലിടിച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതികൾ മരിച്ചു. വലപ്പാട് സ്വകാര്യ അഗ്രോ ഫാമിലെ ജീവനക്കാരായ തമിഴ്നാട് സേലം സ്വദേശികളായ ഇളങ്കോവൻ (40), ഭാര്യ രമ്യ (35) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ വലപ്പാട് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പുലർച്ചെ 6 മണിയോടെയായിരുന്നു അപകടം. കർണാടകയിൽ നിന്ന് കൊച്ചിയിലേക്ക് ഉള്ളിയുമായി പോയിരുന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം എതിരെ വന്ന സൈക്കിളിലും തുടർന്ന് ബൈക്കിലും ഇടിക്കുകയായിരുന്നു. സൈക്കിൾ യാത്രികനായ ബംഗാൾ സ്വദേശിയെ ഗുരുതര പരിക്കുകളോടെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.