രാഹുല്‍ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് അട്ടിമറിയെന്ന ആരോപണത്തെ സാധൂകരിച്ച് എന്‍സിപി നേതാവ് ശരത് പവാര്‍, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ 160 സീറ്റ് വാഗ്ദാനം ചെയ്ത് രണ്ട് പേര്‍ തന്നെ സമീപിച്ചെന്നും താനും രാഹുല്‍ ഗാന്ധിയും എതിര്‍ത്തെന്നും ശരത് പവാറിന്റെ വെളിപ്പെടുത്തല്‍. തങ്ങള്‍ അന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ വിശ്വസിച്ചെന്നും പവാര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങ ള്‍ക്ക് ശക്തി പകര്‍ന്നാണ് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ രംഗത്ത് എത്തിയത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് പേര്‍ തന്നെ സമീപിച്ചെന്നും സംസ്ഥാനത്തെ 288 സീറ്റുകളില്‍ 160 സീറ്റുകള്‍ എന്‍സിപിയും കോണ്‍ഗ്രസുമട ങ്ങുന്ന പ്രതിപക്ഷത്തിന് ഉറപ്പ് നല്‍കിയെന്നും ശരദ് പവാര്‍ വെളിപ്പെടുത്തി.
സീറ്റ് വാഗ്ദാനം ചെയ്ത് രണ്ട് പേര്‍ തന്നെ സമീപിച്ച കാര്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചെന്നും തങ്ങള്‍ ഈ വാഗ്ദാനം നിരസിച്ചെന്നും ശരത് പവാര്‍ വെളിപ്പെടുത്തി. ഇതല്ല നമ്മുടെ രീതിയെന്നും രാഹുല്‍ പറഞ്ഞു. തങ്ങള്‍ അന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ വിശ്വസിച്ചെന്നും ശരത് പവാര്‍ പറഞ്ഞു. നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്ത കരോട് സംസാരിക്കവെ യാണ് പവാറിന്റെ വെളിപ്പെടുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പാണ് രണ്ട് പേര്‍ എന്നെ കാണാന്‍ ഡല്‍ഹിയി ലെത്തിയത്.
മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളില്‍ 160 സീറ്റുകളിലാണ് അവര്‍ ഇന്ത്യ മുന്നണിക്ക് ജയം ഉറപ്പ് നല്‍കിയത്. ഇത്തരം ആളുകള്‍ വരാറുണ്ട്. പക്ഷേ ഇവരുടേത് വളരെ ഉറച്ച വാക്കുകളായിരുന്നു. ജനങ്ങളുടെ അടുത്തേക്ക് പോയി അവരുടെ പിന്തുണ നേടാനാണ് ശ്രമിക്കേണ്ടതെന്ന് താനും രാഹുല്‍ ഗാന്ധിയും തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. 2024 നവംബറില്‍ നടന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് ശരദ് പവാര്‍ സംസാരിച്ചതെന്ന് വ്യക്തമായിരുന്ന . ആ തിരഞ്ഞെടുപ്പില്‍ ബിജെപി, ശിവസേന, എന്‍സിപി എന്നിവരടങ്ങിയ മഹാരാഷ്ട്ര സര്‍ക്കാര്‍ 235 സീറ്റുകള്‍ നേടിയിരുന്നു. അതേസമയം പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിക്ക് 50 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് ക്രമക്കേടുകളാ ണ് തങ്ങളുടെ പരാജയത്തിന് കാരണമെന്ന് അന്ന് തന്നെ ആരോപണമുന്നയിച്ചിരുന്നു. വോട്ടര്‍ പട്ടികയില്‍ വലിയ തോതിലുള്ള കൃത്രിമം നടന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ പിന്തുണച്ച പവാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.