ലോക്സഭാ തെരഞ്ഞെടുപ്പില്‍ 347 സീറ്റുകളിലെ വോട്ടുകളില്‍ ക്രമക്കേടെന്ന് പരാതി; അന്വേഷണം ആവശ്യപ്പെട്ട് 2 എന്‍ജിഒ സംഘടനകള്‍ സുപ്രീംകോടതിയില്‍

Jaihind News Bureau
Friday, November 22, 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 347 മണ്ഡലങ്ങളിലെ വോട്ട് ക്രമക്കേട് നടന്നതായി സുപ്രീംകോടതിയില്‍ ഹര്‍ജി. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേന അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്സ് (എ.ഡി.ആര്‍), കോമണ്‍ കോസ് എന്നീ എന്‍.ജി.ഒ സംഘനടകളാണ് ഹർജി സമര്‍പ്പിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആപ്പ് വഴി പ്രഖ്യാപിച്ച കണക്കുകളും കമ്മീഷന്‍ പുറത്തുവിട്ട താല്‍ക്കാലിക ലിസ്റ്റിലെ വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ട്. ആറ് സീറ്റുകളില്‍ ഈ വ്യത്യാസം വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷത്തേക്കാള്‍ വലുതാണെന്നും ഹർജിയില്‍ പറയുന്നു.