കരിപ്പൂർ സ്വർണ്ണക്കടത്തില്‍ രണ്ട് പേർ കൂടി പിടിയിൽ

Saturday, July 17, 2021

മലപ്പുറം : കരിപ്പൂർ സ്വർണ്ണക്കടത്ത് കേസില്‍ രണ്ട് പേർ കൂടി പിടിയിൽ. മുഖ്യപ്രതി സജി മോന്‍റെ ഡ്രൈവറും സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് എയർപോർട്ട് കേന്ദ്രീകരിച്ച് ഒത്താശ ചെയ്ത് കൊടുക്കുന്ന സംഘത്തിലെ കണ്ണിയുമായ കരിപ്പൂർ സ്വദേശി അസ്കർ ബാബു, മറ്റൊരു സംഘാംഗം അമീർ എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷറഫിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവ ദിവസം കവർച്ചാ സംഘങ്ങൾക്ക് എയർപോർട്ട് കേന്ദ്രീകരിച്ചുള്ള സഹായങ്ങൾ ചെയ്തു കൊടുത്തത് ഇവരാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികള്‍ സമ്മതിച്ചു.